മികച്ച യുവ സംരംഭത്തിനുള്ള ബർക്ക് ഇനീസിയോ അവാർഡ് എൽ സോളിന്
Saturday, October 11, 2025 11:44 PM IST
ചങ്ങനാശേരി: എസ്ബി കോളജ് എംബിഎ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച നവ സംരംഭകർക്കായുള്ള ബർക്ക് ഇനീസിയോ അവാർഡ് കോളജിൽ നടന്ന ചടങ്ങിൽ എൽ സോൾ പവർ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർമാരായ ടിൻസു മാത്യു, ലിജോ പി. ജേക്കബ് എന്നിവർ ചേർന്ന് കോളജ് മാനേജർ മോൺ. ആന്റണി ഏത്തയ്ക്കാട്ടിൽനിന്ന് ഏറ്റുവാങ്ങി.
എട്ടു വർഷത്തിലേറെ പരിചയസമ്പത്തുള്ള ഈ സ്ഥാപനം കേരളത്തിലെ ഏറ്റവും വലിയ റസിഡൻഷൽ റൂഫ് ടോപ് സോളാർ ടീമുകളിലൊന്നാണ്. സ്വന്തം ബ്രാൻഡിൽ കേരളത്തിൽ ഏറ്റവും കൂടുതൽ റൂഫ് ടോപ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ച റിക്കാർഡും ഇവർക്കുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ സോൾ പവർ സൊല്യൂഷൻസ് കേരളത്തിലെ എല്ലാ ജില്ലകളിലും സേവനം നൽകുന്നു.
ഇപ്പോൾ ദീപാവലിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ദീപാവലി പവർ സേവർ ധമാക്ക ഓഫറിലൂടെ ബുക്ക് ചെയ്യുന്നവർക്ക് സ്പെഷൽ ഡിസ്കൗണ്ട് റേറ്റും റഫർ ആൻഡ് ഏർണിലൂടെ കസ്റ്റമേഴ്സിനെ റഫർ ചെയ്യുന്നവർക്ക് 10000 രൂപ മുതൽ ഗ്യാരന്റി കാഷ് പ്രൈസും ലഭ്യമാണ്.
കൂടാതെ കേന്ദ്ര ഗവൺമെന്റിന്റെ 78,000 രൂപ സബ്സിഡിയും കുറഞ്ഞ പലിശ നിരക്കിൽ കൊളാറ്ററൽ ഫ്രീ ലോൺ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 7902222878, 7902222860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.