വീണ്ടും റിക്കാര്‍ഡില്‍ സ്വര്‍ണം; പവന് 91,120 രൂപ
Saturday, October 11, 2025 11:44 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് വര്‍ധന. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,390 രൂപയും പവന് 91,120 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,365 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,285 രൂപയും 9 കാരറ്റിന് ഗ്രാമിന് 4,690 രൂപയുമാണ് വിപണി വില.