തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് (കെ​​​എ​​​സ്എ​​​ഫ്ഇ) ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ഗാ​​​ര​​​ന്‍റി ക​​​മ്മീ​​​ഷ​​​ന്‍റെ ര​​​ണ്ടാം ഗ​​​ഡു സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി. 81.39 കോ​​​ടി രൂ​​​പ ആ​​​ണ് കെ​​​എ​​​സ്എ​​​ഫ്ഇ സ​​​ർ​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റി​​​യ​​​ത്.

ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന് കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ലും ചേ​​​ർ​​​ന്നു ചെ​​​ക്ക് കൈ​​​മാ​​​റി.

ച​​​ട​​​ങ്ങി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ ഫി​​​നാ​​​ൻ​​​സ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​സ്. ശ​​​ര​​​ത്ച​​​ന്ദ്ര​​​ൻ, ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റി എ​​​മി​​​ൽ അ​​​ല​​​ക്സ്, ലെ​​​യ്സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ ജി. ​​​ഗോ​​​പ​​​കു​​​മാ​​​ർ, കെ​​​എ​​​സ്എ​​​ഫ്ഇ സ്റ്റാ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. മു​​​ര​​​ളി കൃ​​​ഷ്ണ​​​പി​​​ള്ള, കെ​​​എ​​​സ്എ​​​ഫ്ഇ ഓ​​​ഫീ​​​സേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. അ​​​രു​​​ണ്‍ ബോ​​​സ്, കെ​​​എ​​​സ്എ​​​ഫ്ഇ എം​​​പ്ലോ​​​യി​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. വി​​​നോ​​​ദ്, കെ​​​എ​​​സ്എ​​​ഫ്ഇ ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​ശീ​​​ല​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.