കടല്‍ കടന്ന് കയര്‍ഫെഡ് ഉത്പന്നങ്ങള്‍
Thursday, December 5, 2024 11:09 PM IST
ആലപ്പുഴ: സംസ്ഥാന കയര്‍ വികസന വകുപ്പിന്റെ കീഴിലുള്ള, കയര്‍ സഹകരണ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമായ കയര്‍ഫെഡിന്റെ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നതിനായി ലഭിച്ച ഓര്‍ഡറിന്റെ ആദ്യ കണ്ടെയ്നര്‍ ഫളാഗ് ഓഫ് കയര്‍ഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാര്‍ നിര്‍വഹിച്ചു.
വിദേശവ്യാപാരലൈസന്സ് മുടങ്ങിക്കിടക്കുകയായിരുന്നു. നിലവിലുള്ള കയര്‍ഫെഡ് ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷമാണ് മുടങ്ങിക്കിടന്ന വിദേശവ്യാപാര ലൈസന്‍സ് പുതുക്കിയത്. ഇതിനെത്തുടര്‍ന്ന് കയര്‍ഫെഡിന് ലഭിച്ച ഓര്‍ഡര്‍ പ്രകാരമുള്ള ഉത്്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന്റെ ആദ്യ കണ്ടെയ്നര്‍ ആണ് ഫ്ളാഗ് ഓഫ് ചെയ്തത്.