മൂന്നു കോടി രൂപയുടെ ആനുകൂല്യങ്ങളുമായി ഓക്സിജൻ ഇയർ എൻഡ് സെയിൽ
Wednesday, December 4, 2024 11:59 PM IST
കോട്ടയം: ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഇയർ എൻഡ് സെയിൽ സീസണ് 4ന് തുടക്കമായി. മുൻ വർഷങ്ങളിലെ പോലെ തന്നെ ഇക്കൊല്ലവും കേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് നവവത്സര സെയിലാണ് ഓക്സിജൻ സംഘടിപ്പിക്കുന്നത്.
ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസുകൾക്ക് 70% വരെ വിലക്കുറവ് ഉണ്ടായിരിക്കുന്നതാണ്. 4ജി ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് 5ജി ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ വിവിധ ബ്രാൻഡുകളുടെ അപ്ഗ്രേഡ് ബോണസ് സ്കീമും ഉണ്ടായിരിക്കുന്നതാണ്.
വിദ്യാർഥികൾക്കും വർക്കിംഗ് വിമനും വിദേശ പഠനത്തിനായി തയാറെടുക്കുന്നവർക്കും ലാപ്ടോപ്പുകൾക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഹോം അപ്ലയൻസ് പ്രോഡക്റ്റുകൾ ഓപ്പണ്‍ ബോക്സ് സെയിലിലൂടെ 50% വരെ വിലക്കുറവിൽ വാങ്ങാം.
കിച്ചണ്‍ അപ്ലയൻസ് പ്രോഡക്ടുകൾക്കും മൊബൈൽ ആക്സസറീസുകൾക്കും 70% വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. ബജാജ്, എച്ച്ഡിബി, എച്ച്ഡിഎഫ്സി, ഐഡിഎഫ്സി, ഡിഎംഐ, തുടങ്ങിയ ഫിനാൻസ് ബാങ്ക് സ്ഥാപനങ്ങളുടെ പ്രത്യേക വായ്പാ സൗകര്യവും കാഷ്ബാക് ഓഫറും ഉണ്ടായിരിക്കുന്നതാണ്.
മാത്രമല്ല ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്യുന്ന ഹോം അപ്ലയൻസിനും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും ഡാമേജുകളിൽ നിന്നും പരിരക്ഷ ഉറപ്പാക്കാൻ O2 പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9020 100100 .