കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോയ്ക്ക് നാളെ തുടക്കം
Wednesday, December 4, 2024 11:59 PM IST
കൊച്ചി: 17-ാമത് കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) നാളെ മുതല്‍ എട്ടുവരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ഗോവിന്ദന് എന്നിവര്‍ ചേര്‍ന്ന് നാളെ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.
ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പോള്‍ ജോസ് ആലുക്ക, വര്‍ഗീസ് ജോസ് ആലുക്ക, ജോണ്‍ ജോസ് ആലുക്ക തുടങ്ങിയ പ്രമുഖരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.