ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പ്: ജിയോജിത്ത് ഡോക്യുമെന്ററി പുറത്തിറക്കി
Wednesday, December 4, 2024 11:59 PM IST
ൊകൊച്ചി: ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ‘ദ് ഷാഡോ സിന്‍ഡിക്കറ്റ്’ എന്നപേരിൽ ജിയോജിത് ഡോക്യുമെന്ററി പുറത്തിറക്കി. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്തു.
ഓണ്‍ലൈന്‍ നിക്ഷേപരംഗത്തെ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ ഡോക്യുമെന്ററി നിക്ഷേപകരെ സഹായിക്കുമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.