കൊ​​​ച്ചി: മി​​​ക​​​ച്ച കൃ​​​ഷി​​​രീ​​​തി​​​ക​​​ള്‍ അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന​​​തി​​​നും വാ​​​ണി​​​ജ്യ സു​​​സ്ഥി​​​ര​​​ത കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി പാ​​​രി​​​സ്ഥി​​​തി​​​ക-​​സാ​​​മൂ​​​ഹ്യ-​​സു​​​സ്ഥി​​​ര ല​​​ക്ഷ്യ​​​ങ്ങ​​​ള്‍ (ഇ​​​എ​​​സ്ജി) ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ഹാ​​​രി​​​സ​​​ണ്‍​സ് മ​​​ല​​​യാ​​​ളം(​​​എ​​​ച്ച്എം​​​എ​​​ല്‍). ആം​​​സ്റ്റ​​​ര്‍​ഡാം ആ​​​സ്ഥാ​​​ന​​​മാ​​​യ ഗ്ലോ​​​ബ​​​ൽ റി​​​പ്പോ​​​ര്‍​ട്ടിം​​​ഗ് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വാ​​​ണ് ഇ​​​തി​​​ന്‍റെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ക്രോ​​​ഡീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഹാ​​​രി​​​സ​​​ണ്‍​സ് മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ ഏ​​​ഴു തേ​​​യി​​​ല​​​ത്തോ​​​ട്ട​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം ഫാ​​​ക്ട​​​റി​​​യി​​​ല്‍ സ്ഥി​​​ര​​​മാ​​​യി തേ​​​യി​​​ല ന​​​ല്‍​കു​​​ന്ന ചെ​​​റു​​​കി​​​ട തോ​​​ട്ട​​​ങ്ങ​​​ളി​​​ലും ഇ​​​എ​​​സ്ജി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സി​​​ഇ​​​ഒ ചെ​​​റി​​​യാ​​​ന്‍ എം. ​​​ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു.


തേ​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ലെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നും മി​​​ക​​​ച്ച കൃ​​​ഷി​​രീ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പി​​​ല്‍ വ​​​രു​​​ത്താ​​​നും ഇ​​​തു സ​​​ഹാ​​​യി​​​ക്കും. പ​​​രി​​​സ്ഥി​​​തി​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും പ്രാ​​​ദേ​​​ശി​​​ക​​​സ​​​മൂ​​​ഹ​​​ത്തി​​​നും പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കും.