ഈസ്റ്റേണ്‍ ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ് ’ ഉത്പന്നങ്ങൾ അവതരിപ്പിച്ചു
Tuesday, October 8, 2024 10:34 PM IST
കൊച്ചി: അഞ്ചു മിനിറ്റുകൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന പുതിയ ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങള്‍ ഈസ്റ്റേണ്‍ അവതരിപ്പിച്ചു.
‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ ശ്രേണിയില്‍ ആറ് പുതിയ ഉത്പന്നങ്ങളാണു വിപണിയിലെത്തിച്ചത്. പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നീ ഇനങ്ങളിലെ പ്രഭാതഭക്ഷണത്തിന്റെ ഇന്‍സ്റ്റന്റ് ശ്രേണിയാണ് ഈസ്റ്റേണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഓര്ക്ല ഇന്ത്യ സിഇഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ ഈസ്റ്റേണ്‍ സിഎംഒ മനോജ് ലാല്‍വാനി, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ചു മിനിറ്റ് ബ്രേക്ക്ഫാസ്റ്റ് ശ്രേണി പുറത്തിറക്കി.