ജി. അനില്‍കുമാര്‍ റബര്‍ബോര്‍ഡ് വൈസ് ചെയര്മാന്
Saturday, October 5, 2024 3:52 AM IST
കോട്ടയം: റബര്‍ബോര്‍ഡ് വൈസ് ചെയര്‍മാനായി ജി. അനില്‍കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു ചേര്‍ന്ന റബര്‍ബോര്‍ഡിന്റെ 189-ാമത് യോഗമാണ് തെരഞ്ഞെടുത്തത്.
കന്യാകുമാരി കുലശേഖരം തൃപ്പരപ്പ് അജിനിവാസില് ജി. അനില്‍കുമാര്‍ റബര്കഷകനും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് സെക്ടര്‍ കമ്പനിയായ രാഷ്ട്രീയ കെമിക്കല്‍സ് ആൻഡ് ഫെര്‍ട്ടിലൈസേഴ്സിന്റെ ഡയറക്ടറുമാണ്. എസ്. ബിന്ദുവാണ് ഭാര്യ. എ.ബി. ശില്പ, എ. നവനീത് എന്നിവര്‍ മക്കളാണ്.