കിക്കു ശാർദ കായം ചൂർണത്തിന്റെ ബ്രാൻഡ് അംബാസിഡർ
Friday, October 4, 2024 3:54 AM IST
മുംബൈ: ആയുർവേദ ഉത്പന്നരംഗത്തെ മുൻനിര കന്പനിയായ ഷേത്ത് ബ്രദേഴ്സ് നടനും കൊമേഡിയനുമായ കിക്കു ശാർദയെ കായം ചൂർണത്തിന്റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് ഉത്തമപരിഹാരമെന്ന നിലയിൽ രാജ്യത്തും വിദേശത്തുമുള്ള ലക്ഷക്കണക്കിനു ഉപഭോക്താക്കൾ വിശ്വാസമർപ്പിക്കുന്ന ബ്രാൻഡ് ആണിത്.
ഇതോടനുബന്ധിച്ച്, കിക്കു ശാർദ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിന്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായതായി കന്പനി അറിയിച്ചു. കായം ചൂർണം എണ്ണമറ്റ കുടുംബങ്ങൾക്ക് ആശ്വാസമേകിയ ഉത്പന്നമാണെന്നും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.