മുത്തൂറ്റ് ഫിന്‍കോര്‍പിൽ ‘ഓണസമ്മാനം’
Thursday, September 5, 2024 11:01 PM IST
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ‘ഓണസമ്മാനം’ ലക്കിഡ്രോ മത്സരം അവതരിപ്പിച്ചു. കേരളത്തിലെ ബ്രാഞ്ചുകളില്‍നിന്നു സേവനമോ ഉത്പന്നമോ സ്വീകരിക്കുന്ന ഉപയോക്താക്കള്‍ക്കാണ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നേടാന്‍ അവസരം. ഒക്ടോബര്‍ ഏഴു വരെയാണു മത്സരം.
ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ടിവി, ഫ്രിഡ്ജ്, സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയ മെഗാ സമ്മാനങ്ങളുണ്ട്. രണ്ടു ഭാഗ്യശാലികള്‍ക്ക് ഹോണ്ട ആക്ടിവ സ്കൂട്ടർ ബംപര്‍ സമ്മാനം.
ഗ്രാന്‍ഡ് പ്രൈസ് നേടുന്ന ഒരു ഭാഗ്യശാലിക്ക് ടാറ്റ ടിയാഗോ കാറാണു സമ്മാനം. ദിവസേനയുള്ള നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്കും സമ്മാനങ്ങളുണ്ട്.