മലബാർ ഗോൾഡ് പുതിയ 20 ഷോറൂമുകൾ തുറക്കും
Thursday, September 5, 2024 11:01 PM IST
കോട്ടയം: ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയ്ലറായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഒക്ടോബറിൽ ഇന്ത്യയിലും വിദേശ ത്തുമായി 20 പുതിയ ഷോറൂമുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിൽ മൂന്നും ഡൽഹി, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതവും ആരംഭിക്കും. ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോന്നും ആരംഭിക്കുമെന്ന് കന്പനി അറിയിച്ചു.
ഷാർജയിലെ മുവൈലെ, ഖത്തറിലെ മുഐതർ, സൗദി അറേബ്യയിലെ നഖീൽ മാളുകളിലും നോർത്ത് അമേരിക്കയിലും കന്പനി പുതിയ ഷോറൂമുകൾ തുറക്കും.
20 പുതിയ ഷോറൂമുകൾ തുറക്കുന്നത് ലോകത്തെ മുൻനിര റീട്ടെയ്ൽ ജ്വല്ലറിയാകാനുള്ള തങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്; ഇതിലൂടെ ബിസിനസ് മാത്രമല്ല ഒപ്പം സമൂഹത്തിന് ഗുണം ചെയ്യുന്ന സുസ്ഥിരവും ഉത്തരവാദിത്വമുള്ളതുമായ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ഷോറൂമുകൾ പരന്പരാഗതവും സമകാലികവുമായ ആഭരണ ശേഖരങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയും ഉറപ്പാക്കുന്നു.മലബാർ ഗോൾഡിന് നിലവിൽ 13 രാജ്യങ്ങളിലായി 355 ഷോറൂമുകളാണുള്ളത്.