ടാറ്റാ കര്‍വ് ഇവി ബുക്കിംഗ് തുടങ്ങി
Thursday, September 5, 2024 11:01 PM IST
കൊച്ചി: ടാറ്റാ മോട്ടോഴ്സിൽനിന്നുള്ള എസ്യുവി കൂപ്പെ ടാറ്റാ കര്‍വിന്റെ പ്രാരംഭവില പ്രഖ്യാപിച്ചു. 9.99 ലക്ഷം മുതലാണു വില. നൂതന ബോഡി ശൈലിയില്‍ അഡ്വാന്‍സ്ഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് കര്‍വ് ഇവി മൂന്ന് എൻജിന് ഓപ്ഷനുകളിലായി എത്തുന്നത്.
ഹൈപ്പീരിയന് ഗ്യാസോലിന്‍ ഡയറക്ട് ഇൻജക്ഷന് എൻജിന്, 1.2 എല്‍ റെവോട്രോണ്‍ പെട്രോള്‍ എൻജിന്, ഡീസല്‍ സെഗ്മെന്റിലെ ആദ്യ ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷനോടുകൂടിയ പുതിയ കെയ്റോജെറ്റ് ഡീസല്‍ എൻജിന് എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളുണ്ട്.
കര്‍വിന്റെ പ്രാരംഭവില ഒക്ടോബര്‍ 31 വരെ നടത്തുന്ന ബുക്കിംഗുകൾക്കു മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.