കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ എ​​​സ്‌​​​യു​​​വി നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര ആ​​​ന്‍​ഡ് മ​​​ഹീ​​​ന്ദ്ര ലി​​​മി​​​റ്റ​​​ഡ് സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള​​​യു​​​മാ​​​യി (എ​​​സ്എ​​​ല്‍​കെ) ടൈ​​​റ്റി​​​ല്‍ സ്‌​​​പോ​​​ണ്‍​സ​​​ര്‍​ഷി​​​പ്പ് ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ടു.

ഏ​​​ഴി​​​ന് കൊ​​​ച്ചി ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു മ​​​ഹീ​​​ന്ദ്ര സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള എ​​​ന്ന​​പേ​​​രി​​​ല്‍ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഫു​​​ട്‌​​​ബോ​​​ള്‍ ലീ​​​ഗി​​​ന്‍റെ അ​​​ര​​​ങ്ങേ​​​റ്റ സീ​​​സ​​​ണി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​ത്.

ഫോ​​​ര്‍​സ കൊ​​​ച്ചി എ​​​ഫ്‌​​​സി, മ​​​ല​​​പ്പു​​​റം എ​​​ഫ്‌​​​സി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​മ്പ​​​ന്‍​സ് എ​​​ഫ്‌​​​സി, ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി, കാ​​​ലി​​​ക്ക​​​റ്റ് എ​​​ഫ്‌​​​സി, തൃ​​​ശൂ​​​ര്‍ എ​​​ഫ്‌​​​സി എ​​​ന്നി​​​ങ്ങ​​​നെ ആ​​​റ് ഫ്രാ​​​ഞ്ചൈ​​​സി ടീ​​​മു​​​ക​​​ളാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന സീ​​​സ​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ മു​​​ന്‍​നി​​​ര എ​​​സ്‌​​​യു​​​വി​​​ക​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന വേ​​​ദി​​​ക​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും.


ഐ​​​പി​​​എ​​​ല്‍, ഫി​​​ഫ ലോ​​​ക​​​ക​​​പ്പ്, ഐ​​​സി​​​സി മെ​​​ന്‍​സ് ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പ്, ഐ​​​ബി​​​എ വി​​​മ​​​ണ്‍​സ് വേ​​​ള്‍​ഡ് ബോ​​​ക്‌​​​സിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് തു​​​ട​​​ങ്ങി​​​യ കാ​​​യി​​​ക മാ​​​മാ​​​ങ്ക​​​ങ്ങ​​​ളു​​​മാ​​​യും നേ​​​ര​​​ത്തേ മ​​​ഹീ​​​ന്ദ്ര സ​​​ഹ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.