വണ്ടര്‍ലായിൽ ‘ബൈ ടു ഗെറ്റ് വണ്‍’ ഓഫർ
Wednesday, September 4, 2024 10:48 PM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് വണ്ടര്‍ലാ കൊച്ചി പാർക്കിൽ പ്രത്യേക ആഘോഷപരിപാടികളും ഓഫറുകളും പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗുകളില്‍ ‘ബൈ ടു ഗെറ്റ് വണ്‍’ ഓഫറുണ്ട്. ഈമാസം പത്തുവരെ ഓഫർ ബുക്ക് ചെയ്യാനാകും.
സ്റ്റേജ് ഷോകള്‍, ഫണ്‍ ഗെയിമുകള്‍, ഘോഷയാത്ര, ശിങ്കാരിമേളം, പുലിക്കളി, പായസമേള, സദ്യ, വടംവലി, വള്ളംകളി, പൂക്കളം തുടങ്ങി പത്തു ദിവസത്തെ ഓണാഘോഷവും പാര്‍ക്കിലുണ്ടാകും. ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് സമ്മാനം നൽകും. പാര്‍ക്കിന്റെ കവാടത്തില്‍ പ്രത്യേക നൊസ്റ്റാള്‍ജിക് കൗണ്ടറും സജ്ജമാക്കുമെന്ന് വണ്ടര്‍ലാ ഹോളിഡേസ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ടിക്കറ്റുകൾ https://bookings.won -derla.com/ വഴി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 04843514001, 7593853107.