സിയാൽ എയ്റോ ലോഞ്ചിന് അഴകൊരുക്കി ഗോദ്റെജ് ഇന്റീരിയോ
Tuesday, September 3, 2024 12:42 AM IST
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ 0484 എയ്റോ ലോഞ്ചിന്റെ ഇന്റീരിയര്‍, എംഇപി ജോലികൾ വിജയകരമായി പൂര്‍ത്തിയാക്കി ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഗൃഹോപകരണ, ഓഫീസ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ.
2015 മുതല്‍ ഗോദ്റെജ് ഇന്റീരിയോ സിയാലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള നവീകരണ പ്രവൃത്തികളില്‍ സഹകരിക്കുന്നുണ്ട്. സിയാലുമായി ചേര്‍ന്നുള്ള മൂന്നാമത്തെ പ്രോജക്ടാണിതെന്ന് അധികൃതർ അറിയിച്ചു.