കയറ്റുമതി, ഇറക്കുമതി സാധ്യതകള്‍ ചര്‍ച്ച ചെയ്ത് എസ്ഐബി എക്സിം കണക്ട്
Saturday, August 10, 2024 12:05 AM IST
കൊച്ചി: ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി സാധ്യതകളെ പ്രയോജനപ്പെടുത്തി വിദേശവിപണികളില്‍ വ്യാപാരം നടത്തുന്നവര്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച എസ്ഐബി എക്സിം കണക്ട് 2024 ശ്രദ്ധേയമായി.
മരടിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ശില്പശാല സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.ആര്. ശേഷാദ്രി ഉദ്ഘാടനം ചെയ്തു. മറൈന്‍ പ്രോഡക്ട് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അഥോറിറ്റി വൈസ് ചെയര്മാന് അലക്സ് കെ. നൈനാന് പ്രസംഗിച്ചു.