എയർ ഇന്ത്യ എക്സ്പ്രസിന് വെർച്വൽ ഇന്റർലൈൻ
Wednesday, August 7, 2024 11:43 PM IST
കൊച്ചി: വിമാന യാത്രക്കാർക്ക് കൂടുതൽ സർവീസുകളും ബുക്കിംഗ് സൗകര്യങ്ങളും നൽകുന്ന രാജ്യത്തെ ആദ്യ വെർച്വൽ ഇന്റർലൈൻ - എഐഎക്സ് കണക്ട് എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചു.
സിംഗപ്പുർ ആസ്ഥാനമായുള്ള സ്കൂട്ട് എയർലൈനുമായി ചേർന്നാണ് സംവിധാനമൊരുക്കുന്നത്. ഇതോടെ രണ്ടു വ്യത്യസ്ത വിമാന കമ്പനികളുടെ ഫ്ലൈറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽനിന്നു ബുക്ക് ചെയ്യാം.
യാത്രയുടെ ഒരുഘട്ടം എയർഇന്ത്യ എക്സ്പ്രസിലും അടുത്ത ഘട്ടം പങ്കാളിത്ത എയർലൈനായ സ്കൂട്ട് എയർലൈൻ പ്രവർത്തിപ്പിക്കുന്ന കണക്ടിംഗ് ഫ്ലൈറ്റിലുമായി ബുക്ക് ചെയ്യാനാകും.