റിയല്‍മി 13 പ്രോ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍
Wednesday, July 31, 2024 3:19 AM IST
കൊച്ചി: റിയല്‍മിയുടെ ഏറ്റവും പുതിയ 13 പ്രോ 5ജി സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. എഐ അള്‍ട്രാ ക്ലിയര്‍ കാമറയുള്ള റിയല്‍മി 13 പ്രോ സീരീസ് എഐ സ്മാര്‍ട്ട് ചാര്‍ജിംഗ് സംവിധാനത്തോടൊപ്പം നാലു വര്‍ഷ ബാറ്ററി ലൈഫ് ഗാരന്റിയും ഉറപ്പുനല്‍കുന്നു.
50 മെഗാപിക്സെല്‍ സൂപ്പര്‍ സൂം കാമറയുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ക്വാളിറ്റിയിലാണ് നിര്‍മിച്ചിട്ടുള്ളതെന്നും ഹൈ ഡൈനാമിക് ഡിസ്പ്ലേ ടെക്നോളജിയും വലിയ സ്റ്റോറേജ് കപ്പാസിറ്റിയും ഇതിന്റെ പ്രത്യേകതകളാണെന്നും കന്പനി അവകാശപ്പെട്ടു.
റോയല്‍ പെന്റ ട്രേഡേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തിലെ വിതരണക്കാര്‍. റിയല്‍മിയുടെ റീജണല്‍ സെയില്‍സ് ഹെഡ് മെല്വിന് വോങ്, സോണല്‍ സെയില്‍സ് മാനേജര്‍ ഷാജി ജോണ്‍, പ്രോഡക്ട് ട്രെയിനിംഗ് മാനേജര്‍ ഷഹിന്‍ എന്നിവര്‍ക്കൊപ്പം റോയല്‍ പെന്റ മാനേജിംഗ് ഡയറക്ടര്‍ യാസര്‍ അറാഫത്ത്, ഡയറക്ടര്‍ കെ.എം. അന്‍വര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.വി. സജി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.