സ്വര്‍ണവ്യാപാര മേഖലയ്ക്ക് സന്തോഷം പകരുന്ന ബജറ്റ്: ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം
Wednesday, July 24, 2024 11:53 PM IST
തിരുവനന്തപുരം: സ്വര്‍ണവ്യാപാര മേഖലയ്ക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ ബജറ്റെന്ന് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ചറിംഗ് മര്‍ച്ചന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു.
ബജറ്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് കള്ളക്കടത്ത് തടയാനും അനുദിനം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്ണവിലക്കയറ്റത്തി നു തടയിടാനും ഉപകരിക്കു മെന്ന് അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ജിഡിജെഎംഎംഎ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജനറല്‍ സ്വെക്രട്ടറി ഗുല്‍സാര്‍ അഹമ്മദ് സേട്ട് അധ്യക്ഷത വഹിച്ചു.