അണ്‍ലിമിറ്റഡ് ഇ-ഇന്‍വോയ്സുകള്‍ അവതരിപ്പിച്ച് ക്യാപ്റ്റന്‍ ബിസ് മൊബൈല്‍ ആപ്പ്
Sunday, July 14, 2024 12:51 AM IST
കൊച്ചി: എംഎസ്എംഇകള്‍ക്കായുള്ള പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ക്യാപ്റ്റന്‍ ബിസ് അതിന്റെ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പിലും വെബ് ബ്രൗസറിലും ഇ ഇന്‍വോയ്സുകളും ഇവേ ബില്ലുകളും ചെയുവാനുള്ള ഓപ്ഷന് അവതരിപ്പിച്ചു.
ഒപ്റ്റിമൈസ് ചെയ്ത ഇന്‍വോയ്സിംഗ്, ഷിപ്പിംഗ് പ്രക്രിയകള്‍ എംഎസ്എംഇകളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമായി നടത്താനും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനും സഹായിക്കും.
ക്യാപ്റ്റന്‍ ബിസിന്റെ ഇന്റര്‍ഫേസും സ്മാര്‍ട്ട് ഓട്ടോമേഷനും ഉപയോഗിച്ച്, ഇ ഇന്വോയ്സിനും ഇവേ ബില്ലിനും ഒറ്റ രജിസ്ട്രേഷനായി ബിസിനസുകള്‍ക്ക് തടസങ്ങളില്ലാതെ സ്വയം ഓണ്‍ബോര്‍ഡ് ചെയ്യാനാകും.
കൂടാതെ ക്യാപ്റ്റന്‍ ബിസ്സിനൊപ്പം, എംഎസ്എംഇകള്‍ക്ക് ഇപ്പോള്‍ സൗകര്യപൂര്‍വ്വം ഇഇന്വോയ്സുകള് റദ്ദാക്കാനോ പ്ലാറ്റ്ഫോമിനുള്ളില്‍ നേരിട്ട് ഇക്രെഡിറ്റ് നോട്ടുകളും ഇഡെബിറ്റ് നോട്ടുകളും നല്‍കാനും സാധിക്കും.