യൂണിയൻ ബാങ്ക് പരിശീലന പരിപാടി നടത്തി
Friday, June 21, 2024 11:55 PM IST
കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജണൽ ഓഫീസ് വനിതാശക്തീകരണ പരിപാടിയുടെ ഭാഗമായി വനിതാ സംരംഭകർക്കായി ‘വുമൺ ഇൻക്ലൂസീവ് ഗ്രോത്ത് ആൻഡ് സക്സസ് (വിംഗ്സ്)’ പരിശീലന പരിപാടി നടത്തി.
യൂണിയൻ ബാങ്ക് മംഗളൂരു സോണൽ ഹെഡും ജനറൽ മാനേജറുമായ രേണു കെ. നായർ, ബാങ്ക് റീജണൽ ഹെഡ് എ.സി. ഉഷ എന്നിവർ പ്രസംഗിച്ചു.