എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ സിയാലിന്‍റെ ആപ്
എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ സിയാലിന്‍റെ ആപ്
Thursday, June 20, 2024 11:40 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സു​​​ഗ​​​മ​​​മാ​​​യ യാ​​​ത്ര ഉ​​​റ​​​പ്പാക്കാ​​​ൻ സി​​​യാ​​​ൽ എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യി​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഒ​​​രു​​​ക്കു​​​ന്നു. എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ൾ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച് കൊ​​​ച്ചി​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ആ​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

വി​​​മാ​​​ന​​​ത്താ​​​വ​​​ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും യാ​​​ത്രാ​​​നു​​​ഭ​​​വം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പു​​​തി​​​യ ഫീ​​​ച്ച​​​റു​​​ക​​​ളാ​​​ണ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

എ​​​ഐ ചാ​​​റ്റ്‌​​​ബോ​​​ട്ട് മൊ​​​ഡ്യൂ​​​ൾ, ഫീ​​​ഡ്‌ ബാ​​​ക്ക്, പ​​​രാ​​​തി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ഫ്ലൈ​​​റ്റ് സ്റ്റാ​​​റ്റ​​​സ് മൊ​​​ഡ്യൂ​​​ൾ, സ്മാ​​​ർ​​​ട്ട് ബാ​​​ഗേ​​​ജ് ട്രാ​​​ക്കിം​​​ഗ് സി​​​സ്റ്റം, ബീ​​​ക്ക​​​ൺ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഇ​​​ട​​​പ​​​ഴ​​​ക​​​ൽ, കാ​​​ലാ​​​വ​​​സ്ഥാ അ​​​പ്‌​​​ഡേ​​​റ്റു​​​ക​​​ൾ, സി​​​യാ​​​ൽ ഷോ​​​പ്പിം​​​ഗ്, ക്യൂ ​​​കാ​​​ത്തി​​​രി​​​പ്പ് സ​​​മ​​​യം, ഓ​​​രോ ഫ്ലൈ​​​റ്റി​​​ന്‍റെ​​​യും ബോ​​​ർ​​​ഡിം​​​ഗ് ശ​​​ത​​​മാ​​​നം എ​​​ന്നി​​​വ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.


പ്രീ​​​പെ​​​യ്ഡ് ടാ​​​ക്സി​​​ക​​​ൾ, റി​​​ട്ടേ​​​ൺ ടാ​​​ക്സി​​​ക​​​ൾ, മീ​​​റ്റ് ആ​​​ൻ​​​ഡ് ഗ്രീ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ, പാ​​​ർ​​​ക്കിം​​​ഗ്, റ​​​സ്റ്റോ​​​റ​​​ന്‍റു​​​ക​​​ൾ, ഷോ​​​പ്പിം​​​ഗ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ വി​​​മാ​​​ന​​​ത്താ​​​വ​​​ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ ബു​​​ക്കിം​​​ഗ് എ​​​ന്നി​​​വ​​​യും എ​​​ഐ പ്ലാ​​​റ്റ്ഫോം സു​​​ഗ​​​മ​​​മാ​​​ക്കും.

യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ഫ്ലൈ​​​റ്റ് ഷെ​​​ഡ്യൂ​​​ളു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത കാ​​​ലാ​​​വ​​​സ്ഥാ അ​​​ല​​​ർ​​​ട്ടു​​​ക​​​ളും ആ​​​പ് ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.