കെബിസി ഗ്ലോബലിന് ഉപകരാർ
Wednesday, June 19, 2024 12:46 AM IST
കോട്ടയം: റിയല്‍ എസ്റ്റേറ്റ് വികസനരംഗത്തെ പ്രമുഖരായ കെബിസി ഗ്ലോബല്‍ ലിമിറ്റഡ് സിആര്ജെഇ ലിമിറ്റഡില്‍ നിന്ന് 20 മില്യണ്‍ യുഎസ് ഡോളറിന്റെ ഉപകരാര്‍ സ്വന്തമാക്കി.
കെബിസി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള കെനിയന്‍ അനുബന്ധ സ്ഥാപനമായ കര്‍ദ ഇന്റര്‍നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വഴിയാണ് കരാര്‍ നേടിയത്. ആഫ്രിക്കന്‍ വിപണിയിലെ കമ്പനിയുടെ വിപുലീകരണ ചുവടുകള്‍ക്ക് അടിവരയിടുന്നതാണ് ഈ നേട്ടം.