കടല്‍, കായല്‍ യാത്ര: ഇളവുകളുമായി കെഎസ്ഐഎന്‍സി
Wednesday, June 12, 2024 12:19 AM IST
കൊച്ചി: മണ്‍സൂണ്‍ പ്രമാണിച്ച് കടല്‍, കായല്‍ യാത്രയ്ക്ക് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് ഇളവുകൾ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് വരെയുള്ള ട്രിപ്പുകള്‍ക്ക് 1000 രൂപ വരെ ഇളവു ലഭിക്കും. നെഫെർടിറ്റിയിൽ നാലു മണിക്കൂര്‍ ദൈർഘ്യമുള്ള കടല്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 1999 രൂപയാണ് നിരക്ക്. അഞ്ചു മുതല്‍ 10 വയസു വരെയുള്ള കുട്ടികള്‍ക്ക് 799 രൂപയായിരുന്ന നിരക്ക് 499 രൂപയാക്കി.
സാഗരറാണി ബോട്ടില്‍ കൊച്ചി കായലിലെ യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 600 രൂപയില്‍ നിന്ന് 500 ആക്കി കുറച്ചു. അഞ്ചു മുതല്‍ 10 വയസുവരെയുള്ള കുട്ടികള്‍ക്ക് 250 രൂപയാണ്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുപാക്കേജിലും യാത്ര സൗജന്യമാണ്. ബുക്കിംഗിന്: www.mycruise.kerala.gov.in, ഫോൺ: 9846211143.