ഭവന പദ്ധതിയില്‍ 125 കോടി നിക്ഷേപം
Sunday, May 19, 2024 1:38 AM IST
കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ സ്ഥാപനമായ സെര്‍ട്ടസ് കാപിറ്റല്‍ സുരക്ഷിത കടപ്പത്ര പ്ലാറ്റ്ഫോമായ ഏണസ്റ്റ് ഡോട്ട് മിക്കായി ചെന്നൈയിലെ പുതിയ ഭവന പദ്ധതിയില്‍ 125 കോടി രൂപ നിക്ഷേപിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകരായ കാസാഗ്രാൻഡിനാണു പദ്ധതിയുടെ നടത്തിപ്പു ചുമതല.