യെസ് ബാങ്ക് ‘യെസ് ഗ്രാന്‍ഡ്വര്‍’ തുടങ്ങി
Friday, May 17, 2024 11:41 PM IST
കൊച്ചി: യെസ് ബാങ്ക് ഉയര്‍ന്ന വരുമാനവിഭാഗത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും ജീവിതശൈലിയും കണക്കിലെടുത്തു നടപ്പാക്കുന്ന യെസ് ഗ്രാന്‍ഡ്വർ പ്രത്യേക ബാങ്കിംഗ് പരിപാടിക്കു തുടക്കമായി.
അഞ്ചു ലക്ഷം രൂപ ശരാശരി പ്രതിമാസ ബാലന്‍സോ 20 ലക്ഷം രൂപയുടെ നെറ്റ് റിലേഷന്ഷിപ് മൂല്യമോ ഉള്ളവര്‍ക്കാണു പദ്ധതിയുടെ സേവനം ലഭിക്കുക.
പ്രത്യേകമായ റിലേഷന്ഷിപ് മാനേജര്‍മാര്‍, ബാങ്കിംഗ് സേവനങ്ങള്‍ക്ക് മുന്‍ഗണനാ നിരക്കുകള്‍, ലോക്കറിന് ഇളവ്, ഡീമാറ്റ്, ട്രേഡിംഗ്, സേവിംഗ്സ് അക്കൗണ്ടുകള്‍ നല്കുന്ന പ്രത്യേക 3 ഇന്‍ 1 അക്കൗണ്ട് തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.