ഇന്ഫോപാര്ക്കിൽ ടെക്സെന്സ് നാളെ
Tuesday, April 16, 2024 11:25 PM IST
കൊച്ചി: ഐടി കമ്പനികള്ക്കു വ്യവസായലോകത്തെക്കുറിച്ചുള്ള ഉള്ക്കാഴ്ച നല്കുന്നതിന് കൊച്ചി ഇന്ഫോപാര്ക്കിൽ ടെക്സെന്സ് പരിപാടി നാളെ. ഇന്ഫോപാര്ക്ക് ഫേസ് വണ്ണിലെ തപസ്യ ഓഡിറ്റോറിയത്തില് രാവിലെ 10 നാണ് പരിപാടി.
മാറി വരുന്ന ലോകത്തില് നവീന വ്യവസായ ശീലങ്ങളെക്കുറിച്ചറിയുന്നതിനും വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനുമാണ് ഇന്ഫോപാര്ക്ക് ടെക്സെന്സ് ഒരുക്കുന്നത്. ഇന്ഡ്ഒറിയന്റ് ഫിനാന്ഷ്യല് സര്വീസസിന്റ എംഡിയും സിഇഒയുമായ സൗമ്യ പഥി, സ്റ്റാര്ട്ടപ്പ് ഡിവിഷന്റെ മേധാവി സിജു നാരായണന്, സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എന്എസ്ഇ) യിലെ സീനിയര് മാനേജര് ഹിമാന്ഷു ശ്രീവാസ്തവ എന്നിവര് വിഷയാവതരണം നടത്തും.
ഇ-മെയില്: communi [email protected], ഫോണ്: 9446103143.