ഇന്ത്യന്‍ ഓയിൽ ‘സ്റ്റോം’ പുറത്തിറക്കി
Sunday, February 25, 2024 12:13 AM IST
കൊച്ചി: 2024 സീസണിലെ എഫ്ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനമായ ‘സ്റ്റോം’ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പുറത്തിറക്കി.
നവഷേവയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന്, ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ, ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) വി. സതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.