കേരള ജെം ആൻഡ് ജ്വല്ലറി ഷോ ആരംഭിച്ചു
Saturday, December 2, 2023 1:09 AM IST
കൊച്ചി: പതിനാറാമത് കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2023) അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ തുടങ്ങി.
കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, ജോയ് ആലുക്കാസ് ജ്വല്ലേഴ്സ് ചെയർമാൻ ജോയ് ആലുക്കാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്, ഭീമ ജ്വല്ലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, ജോസ് ആലുക്കാസ് ചെയർമാൻ എ.വി. ജോസ് എന്നിവർ മുഖ്യാതിഥികളായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആഭരണ നിർമാതാക്കളും, ആര്ട്ടിസാന്മാരും, വ്യാപാരികളും, കയറ്റുമതിക്കാരും, ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
മൂന്നു ദിവസത്തെ എക്സ്പോയിൽ സ്വർണം, വജ്രം, പ്ലാറ്റിനം, വെള്ളി, അനുബന്ധ വസ്തുക്കൾ, നൂതന ജ്വല്ലറി ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ 200 സ്റ്റാളുകൾ പ്രദർശനത്തിനുണ്ടെന്നു സംഘാടകരായ പിവിജെ എൻഡവേഴ്സ് ചെയർമാൻ പി.വി. ജോസ് പറഞ്ഞു.