വടക്കൻ ഇറാഖിനും അസർബൈജാനും ഇടയിലുള്ള തിരക്കേറിയ വ്യോമപാതയിലാണ് പ്രധാനമായി ഈ പ്രശ്നം റിപ്പോർട്ട് ചെയ്തത്. ഇർബിലിന് സമീപവും തുർക്കിയയിലെ അങ്കാറയ്ക്ക് സമീപവും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനു കാരണമെന്താണെന്നോ പിന്നിൽ ആരാണെന്നോ വ്യക്തതയില്ല. സൈനികാവശ്യങ്ങൾക്കുള്ള ഇലക്ട്രോണിക് യുദ്ധസാമഗ്രികൾ സ്ഥാപിച്ചതാകാം കാരണമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.
പശ്ചിമേഷ്യക്കു മുകളിൽ പറക്കുന്ന വിമാനത്തിനു തെറ്റായ സിഗ്നൽ ലഭിക്കുന്നതോടെയാണു പ്രശ്നങ്ങളുടെ ആരംഭം. ഇങ്ങനെ ലഭിക്കുന്ന സിഗ്നൽ ശരിയാണെന്ന അനുമാനത്തിൽ വിമാനത്തിലെ ഗതിനിർണയ സംവിധാനം വിമാനം പോകേണ്ട വഴി നിശ്ചയിക്കും. എന്നാൽ യഥാർഥത്തിൽ പോകേണ്ട വഴിയിൽനിന്ന് കിലോമീറ്ററുകളോളം മാറിയുള്ള വഴിയാകുമിത്. ഇതിന്റെ ഫലമായി വിമാനത്തിന്റെ ഗതിനിർണയശേഷി നഷ്ടപ്പെടും.