മിനോഷ പുതുനിര സ്മാര്‍ട്ട് ലേസര്‍ പ്രിന്ററുകള്‍ പുറത്തിറക്കി
Saturday, September 30, 2023 12:31 AM IST
കൊച്ചി: ഇന്ത്യയിലെ റൈക്കോ ഉത്പന്നങ്ങളുടെ പങ്കാളികളായ മിനോഷ ഇന്ത്യ ലിമിറ്റഡ് ലേസര്‍ പ്രിന്ററുകളുടെ പുതുനിര പുറത്തിറക്കി.
റൈക്കോ പി 311 സിംഗിള്‍ ഫംഗ്ഷന്, റൈക്കോ എം 320 എഫ് മള്‍ട്ടിപ്പിള്‍ ഫംഗ്ഷന്, റൈക്കോ പി സി 311 ഡബ്ല്യു സിംഗിള്‍ ഫംഗ്ഷന്, റൈക്കോ എംസി 251 എഫ്ഡബ്ല്യു മള്‍ട്ടി ഫംഗ്ഷന് എന്നിങ്ങനെയുള്ള കളര്‍ സോണ്‍ പ്രിന്ററുകളാണ് കമ്പനി പുറത്തിറക്കിയത്.
വൈഫൈ, സ്മാര്‍ട്ട് ഡിവൈസ് കണക്ടര്, റിമോട്ട് ഡിവൈസ് മാനേജര്‍ എന്നിവ കൂടാതെ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ഓണ്‍ സൈറ്റ് സേവനവും നല്കുന്ന ഈ പുതിയ പ്രിന്ററുകളുടെ ഇന്ത്യയിലെ വില 30,000 രൂപ മുതലാണ്.