പുതിയ എസ്കവേഷന്‍ മെഷീനുകളുമായി ടാറ്റാ ഹിറ്റാച്ചി
Thursday, September 28, 2023 1:24 AM IST
കൊച്ചി: ടാറ്റാ ഹിറ്റാച്ചി തങ്ങളുടെ ഏറ്റവും പുതിയ മെഷീനുകളായ ഇഎക്സ് 130 പ്രൈം, സാക്സിസ് 140 എച്ച് അള്‍ട്രാ എന്നി രണ്ടു മോഡല്‍ മെഷീനുകള്‍ പുറത്തിറക്കി.
കര്‍ണാടകയിലെ ധാര്‍വാഡിലുള്ള ടാറ്റാ ഹിറ്റാച്ചി പ്ലാന്റില്‍ ടാറ്റാ ഹിറ്റാച്ചിയുടെ സീനിയര്‍ മാനേജ്മെന്റിന്റെയും ഡീലര്‍ പാര്‍ട്ണര്‍മാരുടെയും സാന്നിധ്യത്തിലാണ് മെഷീനുകള്‍ പുറത്തിറക്കിയത്. കൃത്യതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി ഇന്റലിജന്റ് കണ്ട്രോളുകളും ഹിറ്റാച്ചിയുടെ ഹൈഡ്രോളിക് സാങ്കേതികവിദ്യയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ മെഷീനുകള്‍.