ഹോണ്ട 2023 റെപ്സോള്‍ പതിപ്പുകൾ പുറത്തിറക്കി
Saturday, September 23, 2023 12:59 AM IST
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഹോണ്ട ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്സോള്‍ പതിപ്പുകള്‍ പുറത്തിറക്കി. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും പുതിയ ലിമിറ്റഡ് എഡിഷന് റെപ്സോള്‍ മോഡലുകള്‍ ലഭിക്കും. രണ്ടു മോഡലുകള്‍ക്കും പ്രത്യേക പത്തു വര്‍ഷത്തെ വാറണ്ടി പാക്കേജുണ്ട്.
ഹോണ്ട ഡിയോ 125 റെപ്സോള്‍ എഡിഷന് 92,300 രൂപയും, ഹോണ്ട ഹോര്‍നെറ്റ് 2.0 റെപ്സോള്‍ എഡിഷന് 1,40,000 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.