റേഞ്ച് റോവർ വേലർ വിപണിയിൽ
Monday, September 18, 2023 10:33 PM IST
കൊച്ചി: ജെഎല്‍ആര്‍ ഇന്ത്യ റേഞ്ച് റോവര്‍ വേലറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയോടുകൂടി രൂപകല്പന ചെയ്തിരിക്കുന്ന ആഡംബര കാറിന്റെ പ്രാരംഭ വില 94.3 ലക്ഷം രൂപയാണ്.
ഡൈനാമിക് എച്ച്എസ്ഇയോടു കൂടിയ രണ്ട് എൻജിനുകളിലാണ് പുതിയ റേഞ്ച് റോവര്‍ വേലര്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. 184 കിലോവാട്ട് കരുത്തും 365 എന്‍എം ടോര്‍ക്കും നല്കുന്ന 2.0 പെട്രോള്‍ എൻജിനിലും 150 കെഡബ്ല്യു കരുത്തും 430 എന്‍എം ടോര്‍ക്കും നല്കുന്ന 2.0 ഇങ്കേനിയം ഡീസല്‍ എൻജിനിലും വാഹനം ലഭിക്കും.