വണ്ടര്‍ലായിൽ ഓഫർ
Monday, September 18, 2023 10:33 PM IST
കൊച്ചി: വണ്ടര്‍ലാ പാർക്കുകളിൽ അധ്യാപകര്‍ക്കും ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്കുമായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.
വണ്ടര്‍ലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നീ പാര്‍ക്കുകളില്‍ 30 വരെ ഓഫര്‍ ലഭിക്കും. അധ്യാപകര്‍ക്കും അവരോടൊപ്പം മൂന്നു പേര്‍ക്കും പാര്‍ക്കിലേക്കുളള പ്രവേശന ടിക്കറ്റുകളില്‍ 35 ശതമാനം കിഴിവുണ്ടാകും.
ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പാര്‍ക്ക് എന്‍ട്രി ടിക്കറ്റില്‍ 20 ശതമാനം കിഴിവുണ്ട്. റസ്റ്ററന്റുകള്‍, ബാറുകള്‍, പബ്ബുകള്‍, കഫേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ മാസം ഓഫർ ലഭിക്കും.
https://www.wonderla.com/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോൺ-0484-3514001, 75938 531 07.