ജോസ് പ്രദീപ് കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ്
Sunday, September 17, 2023 12:24 AM IST
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ പ്രസിഡന്റായി പ്രമുഖ ഹോട്ടല്‍ വ്യവസായിയും യുവറാണി റസിഡന്‍സിയുടെ മാനേജിംഗ് പാര്‍ട്ണറുമായ ജോസ് പ്രദീപിനെ തെരഞ്ഞെടുത്തു. ദ്രവീഡിയന്‍ ട്രെയില്‍സ് ഹോളിഡേയ്സ് ലിമിറ്റഡ് എംഡി എസ്. സ്വാമിനാഥനാണ് സെക്രട്ടറി.
വൈസ് പ്രസിഡന്റായി ഇന്‍ഡിമേറ്റ് എക്സ്പീരിയന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി. ഹരികുമാറും ജോയിന്റ് സെക്രട്ടറിയായി സ്പൈസ് റൂട്ട്സ് ക്രൂയിസ് ഡയറക്ടര്‍ ജോബിന് ജോസഫും ട്രഷററായി അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഡയറക്ടര്‍ ജിബ്രാന് ആസിഫും തെരഞ്ഞെടുക്കപ്പെട്ടു.