ലോകത്തിലെ മികച്ച 100 കന്പനികളിൽ ഇൻഫോസിസും
Saturday, September 16, 2023 12:49 AM IST
മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച 100 കന്പനികളിൽ ഇൻഫോസിസും ഇടംപിടിച്ചു. ടൈംസ് മാഗസിനും ഡേറ്റ പ്ലാറ്റ്ഫോമായ സ്റ്റാറ്റിസ്റ്റയും ചേർന്നാണു പട്ടിക പുറത്തിറക്കിയത്. 750 കന്പനികളുടെ പട്ടികയിൽ 64-ാം സ്ഥാനത്താണ് ഇൻഫോസിസ്.
മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ്, മെറ്റ പ്ലാറ്റ്ഫോംസ് തുടങ്ങിയ കന്പനികളാണു പട്ടികയുടെ മുൻനിരയിൽ. വരുമാന വളർച്ച, ജീവനക്കാരുടെ സംതൃപ്തി, ഭരണം, വിവരശേഖരണം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചാണു പട്ടിക തയാറാക്കിയത്.
വിപ്രോ (174), മഹീന്ദ്ര ഗ്രൂപ്പ് (210), റിലയൻസ് ഇൻഡസ്ട്രീസ് (248), എച്ച്സിഎൽ (262), എച്ച്ഡിഎഫ്സി (418), ഐടിസി (672) തുടങ്ങിയ കന്പനികളും ടൈംസ് പുറത്തുവിട്ട പട്ടികയിലുണ്ട്.