7,900 രൂപ മുതലുള്ള വിമാന നിരക്കുകളുമായി സ്കൂട്ട്
Saturday, September 16, 2023 12:49 AM IST
തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസിന്റെ ലോ കോസ്റ്റ് സബ്സിഡിയറിയായ സ്കൂട്ട് 7,900 രൂപ മുതലുള്ള കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച സെയിൽ അവസാനിക്കും. 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്കായി 38 കേന്ദ്രങ്ങളിലേക്കു ബുക്കിംഗ് നടത്താം.
തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 19 മുതൽ ഡിസംബർ 14 വരെയും, അടുത്ത ജനുവരി എട്ടു മുതൽ ഏപ്രിൽ 25 വരെയും മേയ് ആറു മുതൽ അടുത്ത വർഷം ഓഗസ്റ്റ് 31 വരെയുള്ള കാലയളവുകളിലേക്ക് മുൻകൂട്ടി ബുക്ക് ചെയാം. കൂടുതൽ വിവരങ്ങൾ www.flyscoot.comൽ.