പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ചോയ്സ് ഗ്രൂപ്പ്
Saturday, June 10, 2023 12:14 AM IST
കൊച്ചി: എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്ത ബിസിനസ് സ്ഥാപനമായ ചോയ്സ് ഇന്റര്‍നാഷണല്‍ തങ്ങളുടെ ചോയ്സ് ഗ്രൂപ്പ് സബ്സിഡിയറികളിലൂടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നു.
നിലവില്‍ 153 ഓഫീസുകളുമായി കേരളത്തില്‍ 76,000ലേറെ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. 2025-ഓടെ 300 ഓഫീസുകളും രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കളും എന്ന നിലയിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നതെന്ന് ചോയ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സിഇഒ അരുണ്‍ പൊഢാര് പറഞ്ഞു. നേരത്തേ ജെആര്‍ജി സെക്യൂരിറ്റീസ് എന്നറിയപ്പെട്ടിരുന്ന ഇന്‍ഡിട്രേഡിന്റെ ബ്രോക്കിംഗ് ബിസിനസ് 2018-ല്‍ ചോയ്സ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.