ബജാജ് ഫിനാൻസും ടൊയോട്ടയും സഹകരിക്കും
Thursday, June 8, 2023 1:24 AM IST
കൊച്ചി: ബജാജ് ഫിനാൻസ് ലിമിറ്റഡുമായി (ബിഎഫ്എൽ) കൈകോർത്ത് ടൊയോട്ട കിർലോസ്കർ മോട്ടോർസ്. ടൊയോട്ട വാഹനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതാണ് ധാരണാപത്രം. ഇതുവഴി ഉപഭോക്താക്കൾക്ക് പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന മെച്ചപ്പെട്ട റീട്ടെയിൽ ഫിനാൻസ് ഓപ്ഷനുകൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.