തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് കോ​​​ർ​​​പ​​​റേ​​​റ്റ്, വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ (കെഎ​​​സ്‌​​​യു​​​എം) ബി​​​ഗ് ഡെ​​​മോ ഡേ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ബി​​​ഗ് ഡെ​​​മോ ഡേ​​​യു​​​ടെ പ​​​ത്താം പ​​​തി​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജൂ​​​ലൈ 27 ന് ​​​ന​​​ട​​​ക്കു​​​ന്ന വെ​​​ർ​​​ച്വ​​​ൽ എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ ഫു​​​ഡ്ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സൊ​​​ല്യൂ​​​ഷ​​​നു​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ, നി​​​ക്ഷേ​​​പ​​​ക​​​ർ, ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ​​​ക്കു മു​​​ന്നി​​​ൽ ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.


സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ബി​​​സി​​​ന​​​സ് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ക​​​ണ്ടെത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള വേ​​​ദി കൂ​​​ടി​​​യാ​​​ണ് ബി​​​ഗ് ഡെ​​​മോ ഡേ. ​​​അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ണ്‍ 15. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ലി​​​ങ്ക്: http://bit.ly/ 3OM Mb8d.