സെര്‍വോ ഹൈപ്പര്‍ സ്പോര്‍ട്ട് എഫ്5 ഓയിലും ഗ്രീസും പുറത്തിറക്കി
Wednesday, June 7, 2023 12:49 AM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ സെര്‍വോയുടെ പൂര്‍ണ സിന്തറ്റിക് 4ടി എന്ജിന് ഓയിലായ സെര്‍വോ ഹൈപ്പര്‍സ്പോര്‍ട്ട് എഫ്5, നൂതനമായ പ്രീമിയം ഗ്രീസായ സെര്‍വോ ഗ്രീസ് മിറക്കിൾ എന്നിവ പുറത്തിറക്കി.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സെര്‍വോ ബ്രാന്‍ഡ് അംബാസഡറും നടനുമായ ജോണ്‍ ഏബ്രഹാമാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്.
പൂര്‍ണമായും സിന്തറ്റിക് ബേസ് ഓയിലുകളും ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സിനര്‍ജസ്റ്റിക് അഡിറ്റീവ് സിസ്റ്റങ്ങളും ഉപയോഗിച്ചാണു സെര്‍വോ ഹൈപ്പര്‍സ്പോര്‍ട്ട് എഫ്5 രൂപപ്പെടുത്തിയിരിക്കുന്നത്.