ജാഗോരേയുടെ പുതിയ പതിപ്പുമായി ടാറ്റാ ടീ
Tuesday, June 6, 2023 12:38 AM IST
കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ബോധവത്കരണവുമായി ടാറ്റാ ടീ നടത്തുന്ന ജാഗോരേ പ്രചാരണ പരിപാടിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ജനപ്രിയ നഴ്സറി ഗാനങ്ങളുടെ അകന്പടിയോടെ മാതാപിതാക്കളുടെയും കുട്ടികളുടെയും ഇടയിലാണ് ഇക്കുറി കാന്പയിൻ എത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.