ഓയിൽ പാമിന്റെ തേൻ വിപണിയിൽ
Friday, June 2, 2023 11:40 PM IST
കൊല്ലം: ഓയില് പാം ഇന്ത്യ പുറത്തിറക്കുന്ന തേന് വിതരണത്തിന്റെ ലോഗോ പ്രകാശനവും ആദ്യ വില്പനയും മന്ത്രി പി. പ്രസാദ് നിര്വഹിച്ചു. കൊല്ലം ഏരൂര് എസ്റ്റേറ്റിലെ തേന് സംസ്കരണ യൂണിറ്റില്നിന്നാണു തേന് വിതരണത്തിനെത്തുന്നത്.
അഗ്രികള്ച്ചര് പ്രൊഡക്ഷന് കമ്മീഷ്ണര് ബി. അശോക്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്, പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് കെ. പ്രസാദ്, ഓയില് പാം ഇന്ത്യ ചെയര്മാന് ആര്. രാജേന്ദ്രന്, മാനേജിംഗ് ഡയറക്ടര് ജോണ് സെബാസ്റ്റ്യന് എന്നിവര് പങ്കെടുത്തു.