ഓഫർ ലെറ്റർ നൽകാതെ ആമസോണ്‍
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു കാന്പസ് റിക്രൂട്ട്മെന്റിലൂടെ ജോലിക്കെടുത്തവർക്ക് ഓഫർ ലെറ്റർ നൽകാതെ ആമസോണ്‍. ഐഐടികൾ, എൻഐടികൾ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ഓഫർ ലെറ്റർ വിതരണം ചെയ്യുന്നത് ആമസോണ്‍ നീട്ടിവച്ചതായാണു സൂചന.
ആഗോള കന്പനികളിലെ ജീവനക്കാരുടെ പിരിച്ചുവിടലാണ് ഓഫർ ലെറ്റർ വൈകാൻ കാരണം. കന്പനിയിലെ 9,000 ജീവനക്കാരെക്കൂടി പിരിച്ചുവിടുമെന്ന് മാർച്ചിൽ ആമസോണ്‍ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചിരുന്നു. ഇതിനുമുന്‍പ്, 18,000 ജീവനക്കാരെ പിരിച്ചുവിട്ടതിനുശേഷമായിരുന്നു പുതിയ പ്രഖ്യാപനം.
ആറുമാസമായിട്ടും ഓഫർ ലെറ്റർ ലഭിക്കാത്തതിനെത്തുടർന്നു വിദ്യാർഥികൾ മറ്റു ജോലികൾ തെരഞ്ഞെടുക്കുകയാണ്. ഗൂഗിൾ, ആമസോണ്‍ പോലുള്ള വൻകിട ടെക് കന്പനികൾ അമേരിക്കയിലെ പ്രത്യേക പദവികളിലേക്ക് എച്ച്1ബി വീസയിൽ ഇന്ത്യയിൽനിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതു പതിവാണ്.