സണ്‍ഫീസ്റ്റ് മില്ലറ്റ്സ് കുക്കികള്‍ അവതരിപ്പിച്ചു
Saturday, May 20, 2023 12:36 AM IST
കൊച്ചി: ഹെല്പ് ഇന്ത്യ ഈറ്റ് ബെറ്റര്‍ പദ്ധതിയുടെ ഭാഗമായി സണ്‍ഫീസ്റ്റ് ഫാംലൈറ്റ് സൂപ്പര്‍ മില്ലറ്റ്സ് ബ്രാന്‍ഡില്‍ ഐടിസി ഫുഡ്സ് ആദ്യത്തെ മില്ലറ്റ് കുക്കികള്‍ വിപണിയിലിറക്കി.
മള്‍ട്ടി മില്ലറ്റ്, ചോക്കോ-ചിപ്പ് മള്‍ട്ടി മില്ലറ്റ് എന്നീ രണ്ടു വകഭേദങ്ങളില്‍ എത്തിയിരിക്കുന്ന മില്ലറ്റ് കുക്കികള്‍, റാഗി, ജോവര്‍ (സോര്‍ഗം) എന്നീ മില്ലറ്റുകളുടെ മിശ്രിതം ഉപയോഗിച്ചാണു നിർമിച്ചിട്ടുള്ളത്. 75 ഗ്രാം പാക്കിന്റെ ചില്ലറ വില്പപന വില 50 രൂപ.