സ്വര്ണാഭരണങ്ങള്ക്ക് എച്ച്യുഐഡി തീയതി നീട്ടണം: എകെജിഎസ്എംഎ
Saturday, March 25, 2023 12:02 AM IST
കൊച്ചി: സ്വര്ണാഭരണങ്ങളില് ഏപ്രില് ഒന്നു മുതല് എച്ച്യുഐഡി നിര്ബന്ധമാക്കാനുള്ള തീരുമാനം നീട്ടിവയ്ക്കണമെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന്(എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര് എസ്. അബ്ദുൾ നാസര് ആവശ്യപ്പെട്ടു.
കേന്ദ്ര ഉപഭോക്ത്യകാര്യ സെക്രട്ടറി വിളിച്ചുചേര്ത്ത യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദും യോഗത്തില് പങ്കെടുത്തു.
ഒരു ആഭരണത്തില് പതിച്ചിട്ടുള്ള നാലു മുദ്രകള് മായ്ച്ചുകളയുമ്പോള് രണ്ടു മില്ലിഗ്രാം മുതല് അഞ്ചു മില്ലിഗ്രാം വരെ സ്വര്ണം നഷ്ടപ്പെടും. ഇതു ലക്ഷക്കണക്കിന് ആഭരണത്തിലാകുമ്പോള് വലിയ നഷ്ടമാണ് വ്യാപാരികള്ക്കുണ്ടാകുകയെന്നും നാലു മുദ്ര പതിച്ച ആഭരണങ്ങള് ബിഐഎസ് നിബന്ധന അനുസരിച്ചുള്ള പരിശുദ്ധിയോടെ എല്ലാമാനദണ്ഡങ്ങളും പാലിച്ചു വിറ്റഴിക്കാന് അനുവദിക്കണമെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനു നല്കിയ നിവേദനത്തിൽ അസോസിയേഷൻ ആവശ്യപ്പെട്ടു.