ബ്ലൂ ഓഷ്യൻ സ്ട്രാറ്റജി വർക്ക് ഷോപ്പ്
Saturday, March 25, 2023 12:02 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ aHOPE ടെക്നോളജീസിന്റെ ആഭിമുഖ്യത്തിൽ 28, 29 തീയതികളിൽ തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയിൽ ബ്ലൂ ഓഷ്യൻ സ്ട്രാറ്റജി (BOS) വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.
ഫ്രാൻസിലെ INSEAD ബിസിനസ് സ്കൂൾ വികസിപ്പിച്ചെടുത്ത ചിന്താ മാതൃകയാണ് ബ്ലൂ ഓഷ്യൻ സ്ട്രാറ്റജി. ഇത് കമ്പനികളെ അതിന്റെ എതിരാളികളിൽ നിന്ന് (ചുവന്ന സമുദ്രം) മാറി ചിന്തിക്കാനും പുതിയ വിപണികൾ (നീല സമുദ്രം) സൃഷ്ടിക്കാൻ സഹായിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക്: 9567091202.